അഭിജീത് ദീപ്കെക്ക് ജാമ്യം, ഉപാധികളോടെയാണ് മന്ദിര്‍ മാര്‍ഗ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ദീപ്കെക്ക് ജാമ്യം അനുവദിച്ചത്
 

 
ABHEEJEET


 

 
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെക്ക് ജാമ്യം. ഉപാധികളോടെയാണ് മന്ദിര്‍ മാര്‍ഗ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ദീപ്കെക്ക് ജാമ്യം അനുവദിച്ചത്.

കൊണാട്ട് പ്ലേസില്‍ ഇന്നലെ നടന്ന തിരംഗ മാര്‍ച്ചിന് മുന്നോടിയായാണ് ദീപ്കെയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരംഗ മാര്‍ച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് അഭിജീത്തിന് ഇന്നലെ ഉച്ചയോടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞലമറ അഹീെ ഇന്റര്‍നെറ്റ് കുട്ടികളുടെ മൗലികാവകാശം; നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് സുപ്രിംകോടതി
അഭിജീത് ദീപ്കെക്കൊപ്പം ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോറയെ ഇന്ന് രാവിലെയോടെ വിട്ടയച്ചു. അതേസമയം, നേരത്തെ ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
നേരത്തെ, ഒക്ടോബര്‍ 10ന് ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധത്തിന് ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്തിനുള്ളില്‍നിന്ന് ഡല്‍ഹി പൊലീസ് ദീപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന്, ഒരു വര്‍ഷത്തേക്ക് സമാധാനം തടസ്സപ്പെടുത്തുന്ന പ്രവൃത്തികള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കുന്ന ബോണ്ടില്‍ ഒപ്പിട്ടാണ് പുറത്തിറങ്ങിയത്. ക്രമസമാധാനം തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് ദീപ്കെയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags

Share this story

From Around the Web