ഉപേക്ഷിക്കപ്പെട്ടതും അബോര്‍ഷന്‍ ചെയ്യപ്പെട്ടതുമായ കുഞ്ഞുങ്ങളെ ആദരവോടെ അടക്കം ചെയ്യണം: മെക്‌സിക്കന്‍ അതിരൂപത

 
Baby


ജനിക്കുന്നതിന് മുന്‍പോ ശേഷമോ ഉപേക്ഷിക്കപ്പെടുകയോ അബോര്‍ഷന് ഇരയാവുകയോ ചെയ്യുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്ക് പൂര്‍ണ്ണമായ മനുഷ്യത്വപരമായ പരിഗണന നല്‍കണമെന്നും അവ ആദരവോടെ അടക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെക്‌സിക്കന്‍ അതിരൂപത ആവശ്യപ്പെട്ടു.

 മെക്‌സിക്കോ അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'ഡിഡാസ്‌കോലിയ' എഡിറ്റോറിയലിലൂടെയാണ് സഭ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങളെയോ മൃതദേഹങ്ങളെയോ കേവലം ക്ലിനിക്കല്‍ അവശിഷ്ടങ്ങളായോ വൈദ്യശാസ്ത്ര മാലിന്യങ്ങളായോ കാണുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ച്ച് ഡയോസിസ് ചൂണ്ടിക്കാട്ടി. 

ഏതൊരു മനുഷ്യജീവിതത്തെയും പോലെ ഗര്‍ഭസ്ഥ ശിശുക്കളും ജനിച്ചയുടന്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളും അര്‍ഹിക്കുന്ന ആദരവും അന്തസ്സും കത്തോലിക്കാ സഭ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. 

മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അര്‍ഹമായ മൃതസംസ്‌കാരം ഉറപ്പാക്കാന്‍ ആവശ്യമായ നിയമപരമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലും ആശുപത്രി തലത്തിലും സൃഷ്ടിക്കപ്പെടണം. 

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ നിലവിലുള്ള സങ്കീര്‍ണ്ണമായ നിയമനടപടികള്‍ ലളിതമാക്കണമെന്നും സഭ അധികാരികളോട് ആവശ്യപ്പെട്ടു.


ഓരോ ജീവന്റെയും മൂല്യം മാതാപിതാക്കളുടെ സ്വീകാര്യതയെ ആശ്രയിച്ചല്ല, മറിച്ച് അത് ദൈവീകമായ ഒരു ദാനമാണെന്ന സത്യം സമൂഹം തിരിച്ചറിയണമെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

Tags

Share this story

From Around the Web