പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു,സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്

 
petrol


 
എറണാകുളം: പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

പിറവം സ്നേഹഭവന്‍ റോഡില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. അമ്മയോട് ഫോണില്‍ മോശമായി സംസാരിച്ചതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ അരുണിനെ സുഹൃത്ത് ജിഷ്ണുവും സംഘവും ചേര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ജിഷ്ണു വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഫോണ്‍ വിളിച്ചപ്പോള്‍ ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ മോശമായി സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നിലവില്‍ ജിഷ്ണുവും കൂട്ടുകാരും ഒളിവിലാണ്. സംഭവത്തില്‍ പിറവം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web