വാഗമണ്ണിൽ ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതിവീണു യുവാവ് മരിച്ചു. മരിച്ചത് കുറിച്ചി സ്വദേശിയായ യുവാവ്

 
police

ഈരാറ്റുപേട്ട: വാഗമണ്ണിൽ ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പി.ആർ പ്രത്യുഷ്  (24) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. 

പ്രത്യുഷ് ഉൾപ്പടെ അഞ്ച് സുഹൃത്തുക്കൾ വിനോദ യാത്രയ്ക്കായാണ് വാഗമണ്ണിൽ എത്തിയത്. 

രാവിലെ പല്ലുതേക്കുന്നതിനായി വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ പ്രത്യുഷ് കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags

Share this story

From Around the Web