വളം ചുമക്കുന്നതിനിടെ വീണ് നട്ടെല്ല് പൊട്ടി യുവാവ് മരണപ്പെട്ടു. അയല്‍വാസിക്കെതിരെ കേസ്.ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസം വരുത്തി. വിവരം ബന്ധുക്കളെ അറിയിച്ചില്ല
നൂല്‍പുഴ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തില്‍പ്പെട്ട 45കാരന്‍ മരണപ്പെട്ട സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസ്. നൂല്‍പ്പുഴ തോട്ടാമൂല കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവന്‍ (45) മരണപ്പെട്ട സംഭവത്തിലാണ് അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തത്. അപകടം പറ്റിയിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്തതില്‍ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോലിക്ക് വിളിച്ചു വരുത്തിയ അയല്‍വാസിയായ ശ്രീധരനെതിരെ കേസെടുത്തത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂല്‍പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്.എം.എസിന് കൈമാറി.
കഴിഞ്ഞ മാസം 29ാം തിയതി ഉച്ചയോടെയാണ് അയല്‍വാസിയായ ശ്രീധരന്റെ വീട്ടില്‍ ജോലിക്കിടെ രാസവള ചാക്ക് പുറത്ത് വെച്ച് ചുമന്ന് പോകുന്നതിനിടയില്‍ മാധവന് വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകളോളം താമസിച്ചാണ് അന്ന് രാത്രിയോടെ ബത്തേരി ഗവ. ആശുപത്രിയില്‍ മാധവനെ എത്തിക്കുന്നത്. പിന്നീട് ആരോഗ്യ നില വഷളാവുകയും തുടര്‍ന്ന് മാധവന്‍ മരണപ്പെടുകയായിരുന്നു. ഉപേക്ഷ കൊണ്ട് മരണത്തിന് ഇടയാക്കിയായതിനാലും, ശരീര സുരക്ഷയ്ക്ക് അപായം ഉണ്ടാക്കുന്നതായ പ്രവര്‍ത്തി ചെയ്തതിനാലും ഭാരതീയ ന്യായ സംഹിത പ്രകാരവും ടഇ ടഠ (ജഛഅ) അഇഠ പ്രകാരവുമാണ് അന്വേഷണം നടക്കുന്നത്.