കോട്ടയം കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്
Nov 4, 2026, 12:19 IST
കോട്ടയം: കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് നിമിഷയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്, ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണത്തിനിടെയാണ് ഇന്നു രാവിലെ ഏഴു മണിയോടെ കുമാരനല്ലൂർ വടക്കേനടയ്ക്ക് സമീപം മീനച്ചിലാറ്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന്, കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്ത് എത്തിച്ചു. തുടർന്ന്, മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.