8 മാസം ഗര്‍ഭിണിയായ യുവതിക്ക് ക്രൂരമര്‍ദനം. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു
Dec 24, 2025, 16:52 IST
കോഴിക്കോട് : 8 മാസം ഗര്‍ഭിണിയായ യുവതിക്ക് ക്രൂരമര്‍ദനം. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. നാലു ദിവസമായി വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
ഒന്നിച്ചു കഴിയുന്ന പങ്കാളി മയക്കുമരുന്നിന് അടിമയെന്ന് യുവതി പറഞ്ഞു. ഒരു വര്‍ഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാന്റെ കൂടെ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായിരുന്നു, കൊണ്ടോട്ടി സ്വദേശിയായ യുവതി.
നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.