നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി
Jun 30, 2026, 15:38 IST
തൃശൂര്‍: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്.
തൃശൂര്‍ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്‌റ് ലോഡ്ജില്‍ ആണ് സംഭവം. 27നാണ് ജ്യോതി ഹോട്ടലില്‍ മുറിയെടുത്തത്.
ഇന്ന് മുറിയുടെ വാതില്‍ തുറക്കാതെയതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയില്‍ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്.
മുറിയെടുക്കുമ്പോള്‍ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.