നൈജറില്‍ തടവിലായിരുന്ന യുഎസ് മിഷനറിയെ മോചിപ്പിച്ചു. മോചിതനായത് ഒമ്പത് മാസത്തിന് ശേഷം

 
NIGER



9 മാസം മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യുഎസ് മിഷനറിയെ മോചിപ്പിച്ചു. 

മിഷനറി പൈലറ്റായ കെവിന്‍ റൈഡ്ഔട്ടാണ് ഭീകരരുടെ തടവില്‍ നിന്ന് ഒമ്പത് മാസത്തിന് ശേഷം മോചിതനായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 -നാണ് നൈജറില്‍ വെച്ച് ആയുധധാരികളായ മൂന്ന് ഭീകരര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. 
വൈറ്റ് ഹൗസ് നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്. 

കെവിന്‍ റൈഡ്ഔട്ട് പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ തന്നെ കുടുംബവുമായി ഒത്തുചേരുമെന്നും ഇവാഞ്ചലിക്കല്‍ മിഷനറി ഗ്രൂപ്പായ സിം ഇന്റര്‍നാഷണല്‍ അറിയിച്ചു.

ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മോചന വാര്‍ത്ത സ്ഥിരീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. 
റഷ്യയില്‍ നാല് വര്‍ഷത്തോളമായി തടവിലായിരുന്ന റോബര്‍ട്ട് ഗില്‍മാന്‍ എന്ന മറ്റൊരു അമേരിക്കന്‍ പൗരനെയും യു.എസ് നയതന്ത്ര ഇടപെടലിലൂടെ അടുത്തിടെ മോചിപ്പിച്ചിരുന്നു.

 പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ടേമില്‍ നൂറിലധികം അമേരിക്കക്കാരെ വിദേശ തടവറകളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

Tags

Share this story

From Around the Web