മരിച്ചത് 469 മത്സ്യത്തൊഴിലാളികള്‍. കാണാതായത് 160 പേരെ.കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍

 
KMRL


 
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ 10 വര്‍ഷം മരിച്ച മത്സ്യത്തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍. പത്തു വര്‍ഷത്തിനിടെ മരിച്ചത് 469 പേരും കടലില്‍ കാണാതായത് 160 മത്സ്യത്തൊഴിലാളികളെയുമാണ്. കടലില്‍ നിന്ന് രക്ഷപ്പെടുത്തിയത് 47,773 മത്സ്യത്തൊഴിലാളികളെയാണ്.

201718 വര്‍ഷത്തില്‍ മാത്രം 79 മരണവും 29 പേരെ കാണാതായിട്ടുണ്ട്. 10 വര്‍ഷത്തിനിടെ നടത്തിയത് 5,072 കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും 23,000 പട്രോളിംഗുകളുമാണ്. ഏറ്റവും കൂടുതല്‍ മത്സ്യതൊഴിലാളികളെ (6,556 പേര്‍) രക്ഷപ്പെടുത്തിയത് 2025-26 വര്‍ഷത്തിലാണ്. 2020-21ലാണ് ഏറ്റവും കുറവ് (1,998 പേര്‍) രേഖപ്പെടുത്തിയത്. 2017-18 വര്‍ഷത്തിലാണ് ഏറ്റവും ഉയര്‍ന്ന മരണസംഖ്യ (79 പേര്‍) രേഖപ്പെടുത്തിയിരിക്കുന്നത്. 

വര്‍ഷത്തില്‍ ശരാശരി 300 മുതല്‍ 600 വരെയുള്ള സീ റെസ്‌ക്യൂ ഓപ്പറേഷനുകള്‍ നടക്കുന്നതായും ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിനിടെയാണ് ഫിഷറീസ് വകുപ്പ് കുറിപ്പിലൂടെ വിശദീകരണം നടത്തിയിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തീവ്രമായ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. 

 ഗാര്‍ഡിന്റെ കപ്പല്‍, ഡോണിയര്‍ വിമാനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് വിപുലമായ തിരച്ചില്‍ നടത്തുകയാണെന്നും ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം കൈമാറിയെന്നും വ്യക്തമാക്കി.

തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അടക്കം ഉപരോധിച്ചുകൊണ്ട് കുടുംബങ്ങളും പ്രതിപക്ഷവും വലിയ രീതിയില്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് പത്രക്കുറുപ്പ് ഇറക്കിയത്.

Tags

Share this story

From Around the Web