തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. തലയ്ക്ക് പരിക്ക്
Jul 27, 2025, 15:35 IST

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. മൃഗശാലയിലെ സൂപ്പര്‍വൈസറായ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്. രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
തലയ്ക്ക് പരിക്കേറ്റ രാമചന്ദ്രന് നാല് തുന്നലുണ്ട്. വയനാട് നിന്ന് പിടികൂടി മൃഗശാലയില്‍ എത്തിച്ച കടുവയാണ് ആക്രമിച്ചത്. രാമചന്ദ്രനെ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയ ശേഷംവീട്ടിലേക്ക് മടങ്ങി.