റഷ്യന്‍ ആക്രമണത്തില്‍ ആയിരം വര്‍ഷം പഴക്കമുള്ള യുക്രൈനിലെ ക്രൈസ്തവ ആശ്രമം അഗ്‌നിയ്ക്കിരയായി

 
church11



കീവ്: യുക്രൈനിലെ കീവില്‍ സ്ഥിതി ചെയ്യുന്ന ആയിരം വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമം റഷ്യന്‍ ആക്രമണത്തില്‍ അഗ്‌നിയ്ക്കിരയായി.

 കീവ് പെച്ചേഴ്സ് ലാവ്ര ആശ്രമ സമുച്ചയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡോര്‍മിഷന്‍ കത്തീഡ്രലാണ് റഷ്യന്‍ ആക്രമണത്തില്‍ അഗ്‌നിയ്ക്കിരയായത്. 

ഇന്ന് ജൂണ്‍ 15 പുലര്‍ച്ചെ, റഷ്യ യുക്രൈന് നേരെ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിലാണ് ആശ്രമത്തിലെ ഡോര്‍മിഷന്‍ (അസംപ്ഷന്‍) കത്തീഡ്രലിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചത്.


കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും പുണ്യമായ ക്രിസ്ത്യന്‍ സ്ഥലങ്ങളില്‍ ഒന്നാണ് കീവ് പെച്ചേഴ്സ് ലാവ്ര. കത്തീഡ്രലിന്റെ താഴികക്കുടങ്ങള്‍ക്ക് ചുറ്റും തീജ്വാലകള്‍ ഉയരുന്ന ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

റഷ്യയുടെ ബോംബാക്രമണമാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും വിശുദ്ധമായ ക്രിസ്ത്യന്‍ സ്ഥലങ്ങളില്‍ ഒന്നാണ് കൈവ് പെച്ചേഴ്സ് ലാവ്ര. 

യുക്രൈനിലെ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് എപ്പിഫാനിയസ് സംഭവത്തെ അപലപിച്ചു. തീപിടുത്തത്തിന് കാരണം തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.


ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കീവ് പെച്ചേഴ്സ് ലാവ്രയ്ക്കു നേരെ നടന്ന ആക്രമണത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളുടെ പട്ടികയില്‍ റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിന്‍ തന്റെ പേര് ഉള്‍പ്പെടുത്തിയെന്ന് യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു. 

സാംസ്‌കാരിക പൈതൃകത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിനെ മറികടന്ന റഷ്യന്‍ ഭീകതയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നതെന്നും റഷ്യന്‍ ഭരണകൂട ക്രൂരതയ്ക്കെതിരെ യുനെസ്‌കോയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളും പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം 'എക്‌സി'ല്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലിവിവില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബെര്‍ണാര്‍ഡിന്‍ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നിരിന്നു. 

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആശ്രമത്തിന് നേരെ മാര്‍ച്ച് 24നാണ് അക്രമം അരങ്ങേറിയത്. അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധത്തില്‍ റഷ്യ യുക്രൈനില്‍ വന്‍ നാശമാണ് വരുത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web