യു.പിയിൽ സ്‌കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

 
555

ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്‌കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

 സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോമ്പോസിറ്റ് സ്കൂളിൽ ശനിയാഴ്ച സംഘടിപ്പിച്ച കായികമേളയ്ക്കിടെയാണ് സംഭവം.

നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഓട്ടമത്സരത്തിന്‍റെ പകുതിയെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തി പരിശോധിച്ച ഡോക്ടർമാർ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Tags

Share this story

From Around the Web