സ്വർണ്ണക്കുതിപ്പിന് താൽക്കാലിക ആശ്വാസം! നിരക്കിൽ മാറ്റമില്ലാതെ ഇന്നത്തെ സ്വർണ്ണവില

 
gold


തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയേറിയ ശേഷം സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ആഗസ്റ്റ് 7-ന് പവന് 800 രൂപ വര്‍ദ്ധിച്ച് റിക്കോര്‍ഡ് നിരക്കായ 1,11,720 രൂപയിലെത്തിയ സ്വര്‍ണ്ണവിലയിലാണ് ഇന്ന് മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,965 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് തുടക്കം മുതല്‍ സ്വര്‍ണ്ണവിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ആഗസ്റ്റ് 4-ന് രേഖപ്പെടുത്തിയ 1,05,600 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ അവിടെനിന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവില 1,10,920 രൂപയില്‍ നിന്നാണ് 1,11,720 രൂപ എന്ന ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്. ഇടയ്ക്ക് നേരിയ ആശ്വാസം ഉണ്ടായെങ്കിലും വരും ദിവസങ്ങളിലും സ്വര്‍ണ്ണവില ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
 

Tags

Share this story

From Around the Web