നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ടെമ്പോ ട്രാവലര്‍ കനാലിലേക്ക് മറിഞ്ഞു; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

 
neyattinkara


നെയ്യാറ്റിന്‍കര: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ടെമ്പോ ട്രാവലര്‍ കനാലിലേക്ക് മറിഞ്ഞു. നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയിലാണ് സംഭവം. 

അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. വാഹനത്തിന്റെ ടയര്‍ ചെളിയില്‍ പുതഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് സമീപത്തെ കനാലിലേക്ക് മറിയുകയായിരുന്നു.


ന്യൂ ജ്യോതി സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ആറ് പേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web