പാലാ മരിയസദനത്തിന് പൊതിച്ചോര്‍ ദാനം ചെയ്തുകൊണ്ട് വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധ്യയന വര്‍ഷ സമാപനം ശ്രദ്ധേയമാക്കി
വെള്ളികുളം : വെള്ളികുളം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷം സമാപിച്ചത് കാരുണ്യ പ്രവര്‍ത്തനത്തോടുകൂടിയാണ്. പാലാ മരിയസദനത്തിലെ അന്തേവാസികള്‍ക്ക് വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൊതിച്ചോറ് നല്‍കിക്കൊണ്ട് സ്‌കൂള്‍ വര്‍ഷാവസാനം വേറിട്ടതാക്കി.
പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ കാരുണ്യ പ്രവര്‍ത്തനവും നടത്തിവരുന്നു. പാലാ മരിയ സദനത്തിലെ അന്തേവാസികള്‍ക്കായി 600 ലധികം പൊതിച്ചോര്‍ നല്കികൊണ്ടാണ് വെള്ളികുളം സ്‌കൂളിലെ കുട്ടികള്‍ മാതൃകയായത്. അനാഥമന്ദിര സന്ദര്‍ശനം, പൊതിച്ചോര്‍ വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ വ്യത്യസ്തമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.
'.രണ്ടു ഉടുപ്പുള്ളവന്‍ ഒന്നുമില്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യുന്നു*. ' (ലൂക്കാ 3:11).എന്ന വചനം അനര്‍ത്ഥമാക്കിക്കൊണ്ട് നോമ്പുകാല ചൈതന്യത്തില്‍ കുട്ടികള്‍ സമാഹരിച്ച പൊതിച്ചോര്‍ വ്യത്യസ്തമായ അനുഭവമായി മാറി.വെള്ളികുളം ഇടവകയും സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് സമാഹരിച്ച പൊതിച്ചോര്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ വേകത്താനം റെഡ് ക്രോസ് ടീമംഗങ്ങളെ ഏല്‍പ്പിച്ചുകൊണ്ട് അന്നദാനം വിതരണോദ്ഘാടനം ചെയ്തു.
ഇതോടൊപ്പം പാലാ മരിയസദനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ സോജന്‍ ജോര്‍ജ്, എല്‍സി സെബാസ്റ്റ്യന്‍ കല്ലാറ്റുപറമ്പില്‍ , പ്രിയ എസ് , ലിന്‍സി മാത്യു നീറനാനിയില്‍, മാര്‍ട്ടിന്‍ പി ജോസഫ് പ്ലാത്തോട്ടം, ജോമി ആന്റണി കടപ്‌ളാക്കല്‍, സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ലവര്‍ ചെരുവന്‍ പറമ്പില്‍ എസ്. എച്ച്.നീതു മാത്യൂസ്, ഷീന ജോണ്‍, തേജസ് തോമസ്, ഷൈനി ചാക്കോ, ആല്‍ഫി ബാബു, ഹണി സോജി , ബീന ജോണ്‍ , ജീന മരിയ, അനു ജോര്‍ജ്ജ്, ജിന്‍സി തോമസ്, സിനിമോള്‍ ജിജി, അനു എസ് ഐക്കര , അനു ജോര്‍ജ്, ബിന്ദു ജോസഫ്, സിനു സാറാ ഡാനിയല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
caption: വെളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാലാ മരിയ സദനത്തിലെ അന്തേവാസികള്‍ക്കു വേണ്ടി സമാഹരിച്ച പൊതിച്ചോര്‍ ഫാ. സ്‌കറിയ വേകത്താനം റെഡ് ക്രോസ് ടീമംഗങ്ങളെ ഏല്‍പ്പിക്കുന്നു സിസ്റ്റര്‍ ജിന്‍സി മരിയ തകിടിയേല്‍ എസ്. എച്ച്., സിസ്റ്റര്‍ ഷാനി താന്നി പൊതിയില്‍ സി.എം.സി., ജോമി ആന്റണി കടപ്ലാക്കല്‍ ,സോജന്‍ ജോര്‍ജ് ഇളംതുരുത്തിയില്‍ തുടങ്ങിയവര്‍ സമീപം