നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം. ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ. ഒടുവിൽ രക്ഷപ്പെട്ടു 

 
Dog

കോഴിക്കോട് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ പരാക്രമം. ബാഗും, കുടയും കൊണ്ട് പ്രതിരോധിച്ച് വിദ്യാർഥിനികൾ രക്ഷപ്പെടുകയായിരുന്നു.

നാദാപുരത്താണ് തെരുവുനായകൾ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ കുരച്ചു കൊണ്ട് ചാടി കടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സിസിടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്ത് അറിയുന്നത്.

വിദ്യാർഥിനികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് നായകളുടെ ആക്രമണശ്രമം ഉണ്ടായത്.

രണ്ട് കുട്ടികൾക്ക് നേരെയാണ് നായകൾ കുരച്ച് ചാടി പിന്നാലെ ഓടിയത്.

ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ കുട്ടിക്ക് നേരെ അക്രമത്തിന് തുനിഞ്ഞതോടെ വിദ്യാർഥിനി നായകൾക്ക് നേരെ കയ്യിൽ ഉണ്ടായിരുന്ന കുടയും, ബാഗും വലിച്ചെറിയുകയായിരുന്നു. ഇതോടെ നായകൾ പിന്തിരിഞ്ഞതോടെ വിദ്യാർഥിനിയും രക്ഷപ്പെട്ടു.

നാദാപുരം ടൗണിലും പരിസരങ്ങളിലും തെരുവ് നായ ശല്യം വർധിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web