സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം. സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് കുറഞ്ഞത് 560 രൂപ.
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വിലമാറ്റത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം ലഭിച്ചിരിക്കുകയാണ്.
പുതിയ നിരക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും ഒരു പവന് 1,04,520 രൂപയുമാണ് വിപണിവില. കേരള ഗോള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വര്‍ണവിപണിയില്‍ നിലനില്‍ക്കുന്ന ഈ വിലയിടിവ് ഇടപാടുകാര്‍ക്ക് ശ്രദ്ധേയമാണ്.
സ്വര്‍ണത്തിന് പുറമേ സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ വെള്ളിക്ക് ഗ്രാമിന് 230 രൂപയും, 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിലെ വിപണി നിരക്ക്.