മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
 

 
baby

പാലക്കാട് കടമ്പഴിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടം പറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍, സുമിഷ ദമ്പതികളുടെ മകന്‍ യുവാന്‍ ആണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം.


അമ്മയുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അര്‍ദ്ധരാത്രിയില്‍ മുലപ്പാല്‍ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതായത്തോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Tags

Share this story

From Around the Web