കലാശക്കൊട്ടിനു മുന്‍പേ ഒരു നിശബ്ദ പ്രചാരണം. ദുഖവെള്ളി ദിവസം പരസ്യ പ്രചാരണം ഒഴിവാക്കാന്‍ സ്ഥാനാര്‍ഥികള്‍. നിശബ്ദ പ്രചാരണമാകും സ്ഥാനാര്‍ഥികള്‍ നയിക്കുക
കോട്ടയം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ദുഖവെള്ളി ആചരിക്കും
. ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നാളെ നടക്കും.
ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല്‍ സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണു ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം.
നഗരികാണിക്കല്‍, തിരുസ്വരൂപചുംബിക്കല്‍ എന്നീ ചടങ്ങുകളും ഉണ്ട്.
ദുഖവെള്ളി ദിവസം പരസ്യ പ്രചാരണം ഒഴിവാക്കുമെന്നു സ്ഥാനാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്. മൈക്ക് അനൗൺസ്‌മെൻ്റ് ഉൾപടെയുള്ള ശബ്ദ കോലാഹലങ്ങള്‍ ഒഴിവാക്കി നിശബ്ദ പ്രചാരണമാകും സ്ഥാനാര്‍ഥികള്‍ നയിക്കുക.
ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കും.
ഇതര സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളും ദേവാലയങ്ങളില്‍ എത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യർഥിക്കും.
പാലാ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് കെ. മാണി പെസഹാ വ്യാമായ ഇന്നും പരസ്യ പ്രചാരണം ഒഴിവാക്കിയിരുന്നു.
ഉച്ചവരെ വ്യക്തികളെ ഫോണിലൂടെ ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമാണു ജോസ് കെ മാണി നടത്തിയത്.
ഇന്നു പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടെന്ന തീരുമാനം എല്‍ഡിഎഫ് എടുത്തിരുന്നു.
വോട്ടര്‍ പട്ടിക പരിശോധിച്ചുള്ള വിശകലനങ്ങള്‍ക്കു മാത്രമാണ് ബൂത്ത് തല സമിതികള്‍ക്കുള്ള നിര്‍ദേശം.
മുഴുവന്‍ പ്രചാരണ വാഹനങ്ങളും നിശബ്ദത പുലര്‍ത്തി.
വീട് കയറിയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയില്ല.
വൈകിട്ട് ഇടവക പള്ളിയായ പാലാ കത്തീഡ്രല്‍ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ കുടുംബസമേതം ജോസ് കെ. മാണി പങ്കെടുക്കും.