കൊച്ചി തീരത്തെ കപ്പലപകടം. നഷ്ടപരിഹാരം ഈടാക്കുന്നതിനായി എം എസ് സി കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

 
HIGH COURT

കൊച്ചി:കൊച്ചി തീരത്തെ കപ്പലപകടത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനായി കപ്പല്‍ കമ്പനിയായ എം എസ് സി യുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടം നേരിട്ട 7 ബോട്ട് ഉടമകള്‍ സമര്‍പ്പിച്ച നഷ്ടപരിഹാര ഹരജിയിലാണ് ഉത്തരവ്.

എം എസ് സി കമ്പനിയുടെ മക്കോട്ടോ  2 എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. അപകടത്തില്‍ പെട്ട കപ്പലില്‍ നിന്നും കടലില്‍ പതിച്ച കണ്ടയ്‌നറുകളില്‍ തട്ടി ബോട്ടിനും വലയ്ക്കും കേട് സംഭവിച്ചതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഓരോ ബോട്ട് ഉടമയക്കും ഉണ്ടായതായും നഷ്ടപരിഹാരം കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കി നല്‍കണമെന്നുമായിരുന്നു ബോട്ടുടമകളുടെ ആവശ്യം.

നേരത്തെ സമാന ഹര്‍ജിയില്‍ ഇതേ കമ്പനിയുടെ മറ്റ് രണ്ട് കപ്പലുകള്‍ തടഞ്ഞുവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാര ഹര്‍ജികളിലെ തീര്‍പ്പിന് വിധേയമായി മാത്രമേ കപ്പലുകള്‍ വിട്ടുനല്‍കാനാവൂ.

Tags

Share this story

From Around the Web