സെവന്‍ അപ്പ് കുപ്പി പൊട്ടിത്തെറിച്ചു, ബേക്കറിയിലെ തട്ട് തകര്‍ന്നു

 
seven stars


മാവൂര്‍: സെവന്‍ അപ്പിന്റെ ശീതള പാനീയക്കുപ്പി പൊട്ടിത്തെറിച്ച് സാധനങ്ങള്‍വെക്കുന്ന തട്ട് തകര്‍ന്നു. കുറ്റിക്കടവിലെ കൊളങ്ങോട്ട് പൊയില്‍ ശിഹാബുദീന്റെ ബേക്കറിയിലെ രണ്ട് ലിറ്ററിന്റെ സെവന്‍ അപ്പ് ആണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

 വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കടയില്‍ പലഹാരങ്ങള്‍ വാങ്ങാനും ചായകുടിക്കാനും ആളുകളുള്ളപ്പോഴാണ് ഉഗ്രശബ്ദത്തോടെ കുപ്പി പൊട്ടിത്തെറിച്ചത്. കടയിലുള്ള ആളുകള്‍ ഇറങ്ങിയോടിയതിനാല്‍ ആര്‍ക്കും പരിക്കില്ല. 

ശബ്ദംകേട്ട് തൊട്ടടുത്ത കടയിലും ബസ്സ്റ്റോപ്പിലുമുള്ളവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കുപ്പി പൊട്ടിത്തെറിച്ച് തട്ട് തകര്‍ന്ന് കിടക്കുന്നതും തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങള്‍ തെറിച്ച് വീണുകിടക്കുന്നതുമായിരുന്നു. ശബ്ദംകേട്ട് ബോംബ് പൊട്ടിയതാണെന്നാണ് തോന്നിയതെന്ന് ഓടിക്കൂടിയവര്‍ പറഞ്ഞു.

Tags

Share this story

From Around the Web