ആറ്റിങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. ഗുരുതര പരുക്ക്
Jan 5, 2026, 19:04 IST
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതര പരുക്കേറ്റു. ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് താഴെയ്ക്ക് ചാടിയത്.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. കുട്ടിയെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.