അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള അപൂർവ തിരുശേഷിപ്പ് പേടകം തിരുക്കർമ്മങ്ങൾക്കായി അൾത്താരയിൽ പ്രതിഷ്ഠിക്കുന്നു

 
Leo papa
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള അപൂർവ തിരുശേഷിപ്പ് പേടകം തിരുക്കർമ്മങ്ങൾക്കായി അൾത്താരയിൽ പ്രതിഷ്ഠിക്കുന്നു. മാഡ്രിഡിലെ പ്രശസ്തമായ സിബെലെസ് സ്ക്വയറിൽ നടക്കുന്ന ഈ വർഷത്തെ ‘കോർപ്പസ് ക്രിസ്റ്റി’ചടങ്ങുകളിലാണ് ഈ അപൂർവ നിമിഷം അരങ്ങേറുന്നത്. ലിയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ശേഷം, അദ്ദേഹം ഈ തിരുപ്പേടകം കൈകളിലേന്തി വിശ്വാസികളെ ആശീർവദിക്കും. നിലവിൽ മാഡ്രിഡ് സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പ് പേടകം. സുരക്ഷാ ക്രമീകരണങ്ങളും സമയപരിപാലനവും മുൻനിർത്തി ഇത്തവണത്തെ പ്രദിക്ഷണ പാതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കാലെ ഡി അൽകാല മുതൽ ഗ്രാൻ വിയ വരെയുള്ള ചുരുങ്ങിയ പാതയിലൂടെ മാത്രമായിരിക്കും ഇത്തവണ പ്രദിക്ഷണം കടന്നുപോകുക എന്ന് അധികൃതർ അറിയിച്ചു

Tags

Share this story

From Around the Web