ഹരിത കര്‍മസേനയുടെ പ്ലാസ്റ്റിക് ശേഖരത്തില്‍ പെരുമ്പാമ്പ്. പാമ്പിനെ മന:പൂര്‍വ്വം ആരോ വെച്ചതെന്ന് ഹരിത കര്‍മസേന

 
snake 1

ഹരിത കര്‍മസേനയുടെ പ്ലാസ്റ്റിക് ശേഖരത്തില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുത്താമ്പി എംസിഎഫില്‍ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ക്കൊപ്പമാണ് പ്ലാസ്റ്റിക് ചാക്കില്‍ പെരുമ്പാമ്പിനെ ഇട്ട് മുറുകെ കെട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാവിലെയോടെയായിരുന്നു സംഭവം. പ്ലാസ്റ്റിക് തരംതിരിക്കുമ്പോഴാണ് ചാക്കില്‍ നിന്ന് പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. 

തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ചാക്കില്‍ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. 

അറിഞ്ഞുകൊണ്ടുതന്നെയാണ് പാമ്പിനെ വെച്ചതെന്നും ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു.


സാധാരണ ചാക്ക് കെട്ടിന് ഇടയിലും പ്ലാസ്റ്റിക് വസ്തുക്കള്‍ക്കൊപ്പവുമെല്ലാം പാമ്പിനെ കാണാറുണ്ട്. പക്ഷെ, ഇത്തരം ഒരു സംഭവം ആദ്യമായാണെന്നും ഹരിത സേനാംഗങ്ങള്‍ പറഞ്ഞു.

Tags

Share this story

From Around the Web