കേരളത്തില്‍ ബിജെപി അനുകൂല ക്രിസ്ത്യന്‍ പാര്‍ട്ടി. നാഷ്ണല്‍ പ്രോഗ്രസീവ് പാര്‍ട്ടി നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അനുകൂല ക്രിസ്ത്യന്‍ പാര്‍ട്ടി. നാഷ്ണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് നേതാവും സിറോ മലബാര്‍ സഭ വക്താവുമായ ചാക്കോ കാളാമ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ലയനം. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെയാണ് പുതിയ പാര്‍ട്ടി രൂപികരിച്ചത്.
ജോണി നെല്ലൂരും സ്റ്റീഫന്‍ തോമസും ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് പാര്‍ട്ടിയില്‍ നിന്ന് ഇരുവരും വിട്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ലയനം. നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി ദേശീയ തലത്തില്‍ തന്നെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെന്നും അത് കൂടുതല്‍ അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇന്ത്യയിലെ ആറ് ദേശീയ പാര്‍ട്ടിയുടെ ഭാഗമാണെന്നും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ യോജിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മലയോര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും നേതൃത്വം അറിയിച്ചു.