ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല സെന്റ് ബേസില്‍ പള്ളി വികാരിയ്ക്ക് പരുക്കേറ്റു. ഓവര്‍ടേക്ക് ചെയ്തു വന്ന കാര്‍ വൈദികന്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. വൈദികന് ഗുരുതര പരുക്ക്

 
ACCIDENT

മണിമല: ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല സെന്റ് ബേസില്‍ പള്ളി വികാരിയ്ക്ക് പരിക്കേറ്റു. കറിക്കാട്ടൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. 

എതിര്‍ദിശയില്‍ നിന്നും ഓവര്‍ടേക്ക് ചെയ്തു വന്ന കാര്‍ വൈദികന്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. വൈദികന് കാലിന് ഒടിവുണ്ട്.കൈക്കും വാരിയെല്ലിനും പരുക്കുണ്ട്.

വൈദികനെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവത്തിൽ  പോലീസ് കേസെടുത്തു.

Tags

Share this story

From Around the Web