മാലിന്യകൂമ്പാരത്തിൽ പെറ്റമ്മ ഉപേക്ഷിച്ച കു.ഞ്ഞിനെ എടുത്ത് മാറോടു ചേർത്ത് പാലൂട്ടി പോലീസ് ഉദ്യോഗസ്ഥ , 'അമ്മ മനസിന് കയ്യടിച്ചു സോഷ്യൽ ലോകം
പെറ്റമ്മ സ്വന്തം കു.ഞ്ഞിനെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ചപ്പോൾ കു.ഞ്ഞിന് കരുതലായി മാറിയത് പോലീസ് ഉദ്യോഗസ്ഥ . ബാംഗളൂരിലെ ഇലക്ട്രോണിക്സ് സിറ്റി പ്രദേശത്തെ ഒരു നിർമാണ സ്ഥലത്തിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നുമാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കു.ഞ്ഞിനെ കിട്ടിയത് . കു.ഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത് . പോലീസ് എത്തി കു.ഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശ്രിശ്രൂഷ നൽകുകയും ചെയ്തു . നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു കു.ഞ്ഞിനെ കണ്ട് വനിതാ കോൺസ്റ്റബിൾ അർച്ചന മുന്നോട്ട് വരുകയും കു.ഞ്ഞിനെ പാലൂട്ടുകയും ചെയ്തു .
വിശപ്പ് മാറിയതോടെ കു.ഞ്ഞ് കരച്ചിൽ നിർത്തുകയും അർച്ചനയുടെ കയ്യിലിരുന്ന് ഉറങ്ങുകയും ചെയ്തു . സംഭവത്തെക്കുറിച്ച് പ്രതികരിച്ച അർച്ചന പറഞ്ഞത്, "കു.ഞ്ഞിന്റെ കരച്ചിൽ കേട്ട നിമിഷം എനിക്ക് എന്റെ സ്വന്തം മകനെയാണ് ഓർമ്മ വന്നത്. അപ്പോൾ മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. ഒരു അമ്മ എന്ന നിലയിലാണ് ഞാൻ ചെയ്തത്," എന്നായിരുന്നു. അവരുടെ ഈ മനുഷ്യസ്നേഹവും മാതൃസ്നേഹവും നിറഞ്ഞ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് നേടുന്നത്..
ഒരു വശത്ത് സ്വന്തം കു.ഞ്ഞിനെ ഉപേക്ഷിക്കാൻ മനസ്സുകാട്ടിയ പെറ്റമ്മയുടെ പ്രവൃത്തിക്ക് വിമർശനം ഉയരുമ്പോൾ, മറുവശത്ത് രക്തബന്ധമൊന്നുമില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥ സ്വന്തം കുഞ്ഞിനെപ്പോലെ ചേർത്തുപിടിച്ച് വിശപ്പകറ്റിയ സംഭവം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് . കോൺസ്റ്റബിൾ അർച്ചനയ്ക്ക് ഒരു ബിഗ് സല്യൂട്ട്