തുറിച്ചുനോക്കിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കടയ്ക്കാവൂരില്‍ 13 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കടയ്ക്കാവൂര്‍:നടയ്ക്കാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂര മര്‍ദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.
വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചത്. കടയ്ക്കാവൂര്‍ എസ് എന്‍ വി എച്ച് എസ് എസിലെ കണ്ടാലറിയാവുന്ന 10 പേരും ഉള്‍പ്പെടെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
മര്‍ദനമേറ്റ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പുതുതായി ചേര്‍ന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേര്‍ന്നുള്ള മര്‍ദനമെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്‌തെന്ന് പരാതിയിലുണ്ട്. മര്‍ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്സാ സഹായം നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.