ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത വേട്ട.ഒരു പ്രാദേശിക സംഭവമായി ചുരുക്കിക്കാണാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ രണ്ട് കേരള കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി, കേവലം ഒരു പ്രാദേശിക സംഭവമായി ചുരുക്കിക്കാണാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍ .
ഇത് രാജ്യത്ത്, വിശേഷിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത വേട്ടയുടെയും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ്. ഈ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പുറത്തുവരുന്ന വിവരങ്ങള്‍ വളരെയധികം ആശങ്കാജനകമാണ്. കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികള്‍ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് അവരോടൊപ്പം പോയതെന്ന് വ്യക്തമാക്കിയ ശേഷവും അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാണിച്ചത് എന്തിനാണ്? നിയമപരമായ യാതൊരു പിന്‍ബലവുമില്ലാത്ത ഈ അറസ്റ്റ്, നീതിയെയും നിയമവാഴ്ചയെയും അട്ടിമറിക്കുന്ന നടപടിയാണ്.
മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഒരുപറ്റം നിരപരാധികളെ വേട്ടയാടാന്‍ ശ്രമിക്കുന്നത്, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നും മന്ത്രി കുറിപ്പില്‍ കൂട്ടിചേര്‍ത്തു.
കൂടുതല്‍ ഞെട്ടിക്കുന്ന വസ്തുത, ജ്യോതി ശര്‍മ്മ എന്ന ബജ്രംഗ്ദള്‍ വനിതാ നേതാവ് പരസ്യമായി ഭീഷണി മുഴക്കുമ്പോഴും, അക്രമത്തിന് പ്രേരിപ്പിക്കുംവിധം സംസാരിക്കുമ്പോഴും ഛത്തീസ്ഗഢ് പോലീസ് നിഷ്‌ക്രിയരായി നോക്കിനിന്നു എന്നതാണ്.
ഇത് പോലീസിന്റെ പക്ഷപാതപരമായ സമീപനത്തെയും, ഭരണകൂടം ഇത്തരം വര്‍ഗീയ ശക്തികള്‍ക്ക് നല്‍കുന്ന പിന്തുണയെയുമാണ് തുറന്നുകാട്ടുന്നത്. നിയമപാലകര്‍ തന്നെ നിയമലംഘകര്‍ക്ക് കുടപിടിക്കുന്ന കാഴ്ച, രാജ്യത്ത് നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ വിഷയത്തില്‍ പോലീസിന്റെ നിസ്സംഗതയും നടപടികളും സംശയകരമാണ്.
രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും തുടര്‍ച്ചയാണിത്. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളെ ജയിലില്‍ അടക്കുന്നതും, വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് സാമൂഹിക ഐക്യം തകര്‍ക്കുന്നതും ബി.ജെ.പി. സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള ആസൂത്രിത നീക്കമായും ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഇപ്പോഴും ചില ന്യൂനപക്ഷ നേതാക്കള്‍ ബി.ജെ.പി. അനുകൂല പ്രസ്താവനകള്‍ നടത്തുന്നത് ഈ സന്ദര്‍ഭത്തില്‍ നിര്‍ഭാഗ്യകരമാണ്. ബിജെപിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനുള്ള അവസരം കൂടെയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവം. മതേതര മൂല്യങ്ങളെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്, ഫാസിസ്റ്റ് ശക്തികള്‍ ആദ്യം ഒരു വിഭാഗത്തെയും പിന്നീട് അടുത്ത വിഭാഗത്തെയും ലക്ഷ്യം വയ്ക്കുമെന്നാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, ഈ ഭീഷണിക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സാധ്യമായ എല്ലാ നയതന്ത്ര, നിയമപരമായ ഇടപെടലുകളും നടത്തും. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
മതസൗഹാര്‍ദ്ദം തകര്‍ക്കാനും ന്യൂനപക്ഷങ്ങളെ വേട്ടയാടാനുമുള്ള എല്ലാ ശ്രമങ്ങളെയും കേരളത്തിന്റെ മണ്ണ് ചെറുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ കുറിപ്പില്‍ കൂട്ടിചേര്‍ത്തു.