ഇറാഖിലെ ക്വാറഘോഷില്‍ പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തില്‍ തീര്‍ത്ഥാടനകേന്ദ്രം തുറക്കുന്നു

ക്വാറഘോഷ്/ഇറാഖ്: ഐഎസ് ഭീകരരുടെ ആക്രമണത്തിന് ഇരയായി ക്രൈസ്തവര്‍ പലായനം ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്വാറഘോഷില്‍ പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തില്‍ തീര്‍ത്ഥാടനകേന്ദ്രം തുറക്കുന്നു.
പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ഏഴാമത്തെ തീര്‍ത്ഥാടനകേന്ദ്രമാണിത്.
ഇറാഖിന്റെ വടക്കന്‍ നിനവേ സമതലത്തിലുള്ള പുതുതായി നിര്‍മിച്ച സെന്റ് എഫ്രേം ദൈവാലയത്തിലാണ് ഈ തീര്‍ത്ഥാടനകേന്ദ്രം ഒക്‌ടോബറില്‍ തുറക്കുക.
പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ തിരുസ്വരൂപം, പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കുന്ന നസറായന്‍.
ഓര്‍ഗിന്റെ സ്ഥാപകനായ ഫാ. ബെനഡിക്റ്റ് കീലി, ഇറാഖിലെ മൊസൂളിലെ സിറിയന്‍ കത്തോലിക്കാ അതിരൂപതയുടെ തലവനായ ആര്‍ച്ചുബിഷപ് ബെനഡിക്റ്റ് യൂനാന്‍ ഹാനോയ്ക്ക് കൈമാറി.
ഐഎസ് ആക്രമണത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ പലായനം ചെയ്തതിന്റെ വാര്‍ഷികദിനമായ ഓഗസ്റ്റ് 6 നാണ് തിരുസ്വരൂപം കൈമാറിയത്.
മൊസൂളിലെ ക്രൈസ്തവരെ തുരത്തിയതിന് ശേഷം ക്വാറഘോഷിലേക്ക് എത്തിയ ഐഎസ് ഭീകരരുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ക്രൈസ്തവ നിവാസികള്‍ കൂട്ടമായി പലായനം ചെയ്ത നഗരമാണ് ക്വാറഘോഷ്. 2016 ല്‍ ഐഎസില്‍ നിന്ന് പട്ടണം മോചിതമായതിനുശേഷമാണ് ക്രൈസ്തവര്‍ നഗരത്തിലേക്ക് തിരിച്ചെത്തിയത്.
തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള മറിയത്തിന്റെ തിരുസ്വരൂപം ഐഎസ് ആക്രമണ സമയത്ത് പലായനം ചെയ്യേണ്ടി വന്ന ഡീക്കന്‍ ഇബ്രാഹീം യാല്‍ഡോയാണ് വരച്ചത്.