100 രൂപയുടെ പേരില്‍ കൊച്ചിയില്‍ പെട്രോള്‍ പമ്പ് മാനേജര്‍ക്ക് മര്‍ദ്ദനം. പ്രകോപനത്തിനു കാരണം പെട്രോള്‍ അടിച്ച് പണം നല്‍കാതെ പോകാന്‍ ശ്രമിച്ചവരെ തടഞ്ഞു നിര്‍ത്തിയത്
കൊച്ചി:യില്‍ 100 രൂപയുടെ പേരില്‍ പെട്രോള്‍ പമ്പ് മാനേജര്‍ക്ക് മര്‍ദ്ദനം. എറണാകുളം ചുള്ളിക്കലില്‍ ഉള്ള പെട്രോള്‍ പമ്പിലാണ് സംഭവം ഉണ്ടായത്. പെട്രോള്‍ അടിച്ച് പണം നല്‍കാതെ പോകാന്‍ ശ്രമിച്ചവരെ തടഞ്ഞു നിര്‍ത്തിയതാണ് പ്രകോപനത്തിനു കാരണമായത്.
വനിതാ ജീവനക്കാരാണ് പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്നത്. പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാക്കളെ പമ്പിലെ മാനേജരായ വിഷ്ണു വിനോദ് എത്തി തടഞ്ഞ ശേഷം എ ടി എം കാര്‍ഡ് വാങ്ങി പണം ഈടാക്കി.
ഇതിനു പിന്നാലെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആദ്യം വിഷ്ണുവിന്റെ മുഖത്തടിച്ച സംഘം ഇയാളെ പലതവണ മര്‍ദ്ദിച്ചു.
ജൂലൈ 13 ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റ വിഷ്ണു അന്നു തന്നെ ആശുപത്രിയില്‍ ചികിത്സ തേടി.
പിന്നീടാണ് മട്ടാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. കേസ് എടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഘം സ്ഥിരമായി പ്രശ്‌നമുണ്ടാക്കാറുള്ളതായി പെട്രോള്‍ പമ്പ് ഉടമയും ജീവനക്കാരും പറഞ്ഞു.