ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. 10 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സ്ഥിതിചെയ്യുന്ന ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. സ്ഥലത്ത് പത്തോളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ശവകുടീരത്തിന്റെ താഴികക്കുടം വരുന്ന ഭാഗമാണ് തകര്‍ന്നു വീണത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.