ചെറുപുഷ്പ മിഷന്‍ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നടത്തി

 
SEMINAR

വെള്ളികുളം ചെറുപുഷ്പ മിഷന്‍ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ വച്ച് ഏകദിന സെമിനാര്‍ നടത്തി.

 പ്രസിഡന്റ് റ്റോബിന്‍സ് ജോസഫ് കൊച്ചുപുരയ്ക്കല്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോമോന്‍ കടപ്‌ളാക്കല്‍ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ.സ്‌കറിയ വേകത്താനം ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വിശുദ്ധ കുര്‍ബാന നിത്യ ജീവന്റെഅപ്പം,ദൈവവിളി കണ്ടെത്തുവാന്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അരുവിത്തുറ എഫ്.സി.സി. പ്രൊവിന്‍ഷ്യല്‍ ടീം അംഗങ്ങളായ സിസ്റ്റര്‍ ജസില്‍ മരിയ കൊട്ടുകാപ്പിള്ളില്‍,സിസ്റ്റര്‍ ലീസാ ജീസ് വടക്കേല്‍, സിസ്റ്റര്‍ അമല ബാബു കിഴക്കേടത്ത്,സിസ്റ്റര്‍ ലിബി ആന്റണി വടക്കേ കുരീക്കാട്ട് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.

ആല്‍ബിന്‍ സാജന്‍ തോട്ടപ്പള്ളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.സിസ്റ്റര്‍ ഷാല്‍ബി മുകളേല്‍സി സി.എം .സി ,.ജോസ്‌നാ രാജേഷ് മുതുപേഴത്തേല്‍, മെല്‍ബിന്‍ സുനില്‍ മുതുകാട്ടില്‍,ഡോണ്‍ ബിനോയി മറ്റത്തില്‍, ആന്റോ ജോയി തുണ്ടത്തില്‍, ജാസ്മിന്‍ പ്രതീഷ്  കൊച്ചുകുടിയാറ്റ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web