ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയ ഗ്രാമത്തിൽ വിശുദ്ധ ബലിയർപ്പിച്ച് നൈജീരിയന്‍ മെത്രാൻ. ഗ്രാമത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറുപേർ അക്രമിസംഘത്തിന്റെ പിടിയിൽ
Sep 26, 2025, 16:46 IST

അബൂജ: ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെനിന്‍ ഗ്രാമത്തിൽ വിശുദ്ധ ബലിയർപ്പിച്ച് മെത്രാൻ.
സെപ്റ്റംബർ 10ന് നൈജീരിയയിൽ നിന്നുള്ള ജിഹാദി സംഘം ആക്രമണം നടത്തിയ ബെനിനിലെ എൻ ഡാലിയിലുള്ള കലലേ ഗ്രാമത്തിൽ നേരിട്ടെത്തിയാണ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനി വിശുദ്ധ ബലി അര്‍പ്പിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്. ഗ്രാമത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറുപേർ ഇപ്പോഴും അക്രമിസംഘത്തിന്റെ പിടിയിലാണ്.
തങ്ങളുടെ ഗ്രാമത്തിലുണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ കഴിയുന്നതിനിടെ പലരും ഗ്രാമത്തിൽനിന്ന് രക്ഷപെട്ടു പലായനം ചെയ്തു. ഈ സാഹചര്യത്തിലാണ് ഗ്രാമത്തില്‍ എത്തിയതെന്നും ബിഷപ്പ് പറഞ്ഞു.