യുവത്വത്തിന് പുത്തന്‍ ദിശാബോധം പാറശ്ശാല ഭദ്രാസനത്തിലെ യുവജനങ്ങള്‍ക്കുവേണ്ടി അസീസ്സീസയന്‍സ് ഹദാത്ത കര്‍മ്മപദ്ധതി സംഘടിപ്പിച്ച് ചെമ്പൂര്‍ വൈദികജില്ല

 
Hadatha
പാറശ്ശാല ഭദ്രാസനത്തിലെ യുവജനങ്ങളുടെ ചിന്തകളെയും കഴിവുകളെയും ഉണർത്തുന്നതിനും ജീവിതത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച 'അസീസ്സിയൻസ് ഹദാത്ത' കർമ്മപദ്ധതിയുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. 2026 ഏപ്രിൽ 14-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30ന് ചെമ്പൂർ സെൻ്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ അലക്സിയോസ് പിതാവ് ഭദ്രദീപം തെളിയിച്ച് കർമ്മപദ്ധതി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടച്ച് സ്ക്രീനിലൂടെ അദ്ദേഹം കർമ്മപദ്ധതിയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ബുക്ക്ലെറ്റും യുവജനങ്ങൾക്കായി പുതുതായി ആരംഭിച്ച അഞ്ച് പ്രത്യേക മിനിസ്ട്രികളുടെ പേരും അഭിവന്ദ്യ പിതാവ് ഭദ്രാസന ഡയറക്ടർ ഫാ. ജെറോം കുന്നുംപുറത്തിന് കൈമാറി പ്രകാശനം ചെയ്തു. യുവജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. യുവജനങ്ങളുടെ ആത്മബോധം വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധേയമായ ഐസ് ബ്രേക്കിംഗ് സെഷന് നേതൃത്വം നൽകി. സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 57-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടി ഭദ്രാസനത്തിന് അഭിമാനമായി മാറിയ ശ്രീജ യുവജനങ്ങളുമായി സംവദിച്ചു.

Tags

Share this story

From Around the Web