പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ച് കസാക്കിസ്ഥാന്റെ തലസ്ഥാനത്ത് പുതിയ ദേവാലയം കൂദാശ ചെയ്തു

അസ്താന: കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന മരിയന്‍ ദേവാലയം കൂദാശ ചെയ്തു.
ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേന്‍. ഓര്‍ഗ് സംഘടന സ്ഥാപിക്കുന്ന ആറാമത്തെ പ്രാര്‍ത്ഥനാലയമാണിത്. ഈ ഗണത്തില്‍പ്പെടുന്ന മധ്യേഷ്യയിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും അസ്താനയിലെ ദേവാലയത്തിനുണ്ട്. ജൂണ്‍ 20-നാണ് ദേവാലയ കൂദാശ നടന്നത്.
പതിറ്റാണ്ടുകളായി ക്രൈസ്തവര്‍ അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം, ആര്‍ച്ച് ബിഷപ്പ് തോമാസ് പെറ്റയുടെ ആശീര്‍വാദത്തോടെയും സഹായ മെത്രാന്‍ അത്തനേഷ്യസ് ഷ്നൈഡറിന്റെ പിന്തുണയോടെയുമാണ് സ്ഥാപിതമായിരിക്കുന്നത്.
ദേവാലയ കൂദാശയ്ക്കിടെ ലെബനീസ് മെല്‍ക്കൈറ്റ് കന്യാസ്ത്രീ സൗരയ ഹെറോ വരച്ച രൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ എന്ന അറമായ ലിഖിതം ഐക്കണില്‍ എഴുതിചേര്‍ത്തിട്ടുണ്ട്.