യുദ്ധത്തിൽ നിന്ന് രക്ഷപെട്ട മുസ്ലിം അഭയാർത്ഥി ജർമ്മനിയിൽ കത്തോലിക്കാ വൈദികനായി അഭിഷിക്തനായി
Jul 15, 2026, 19:51 IST
ബോസ്നിയൻ യുദ്ധത്തിൽ നിന്ന് രക്ഷപെട്ട് ജർമ്മനിയിലെത്തിയ മുസ്ലിം അഭയാർത്ഥി കത്തോലിക്കാ വൈദികനായി അഭിഷിക്തനായി. മുസ്ലിം കുടുംബത്തിൽ ജനിച്ച്, വളർന്ന ശേഷം ക്രിസ്തുമതം സ്വീകരിച്ച് വൈദികനാകുന്ന അപൂർവ്വ സംഭവത്തിനാണ് ജർമ്മനി സാക്ഷ്യം വഹിച്ചത്.
സേനാദ് ശ്രീകൽജെവിക് എന്ന യുവാവാണ് വൈദികനായി അഭിഷിക്തനായത്.
ബെർലിൻ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ഹെയ്‌നർ കോച്ചിൻ്റെ നേതൃത്വം നൽകി. 1984-ൽ യുഗോസ്ലാവിയയുടെ ഭാഗമായിരുന്ന Brčkoയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് സെനാദ് ജനിച്ചത്.
1992-ൽ ബോസ്നിയൻ യുദ്ധം കൊടുമ്പിരികൊണ്ടതോടെ ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് രാജ്യം വിടേണ്ടി വന്നു. ആദ്യം ഓസ്ട്രിയയിലും പിന്നീട് ജർമ്മനിയിലുമാണ് ഇവർ അഭയം തേടിയത്.