സംഘാടന മികവിന്റെ മുളന്തുരുത്തി മാതൃക. അയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ​ഗതാ​ഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ

 
malankara

മുളന്തുരുത്തി: അയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ​ഗതാ​ഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. പോലീസിന് പുറമെ ​ഗതാ​ഗതം നിയന്ത്രിക്കുന്നതിനായി വോളണ്ടിയേഴ്സിനെ പ്രത്യേകം നിയോ​ഗിച്ചിരുന്നു.

പരമാവധി പാർക്കിം​ഗ് സ്ഥലങ്ങൾ കണ്ടെത്തിയതിനാൽ റോഡരികിൽ ആരും വാഹനങ്ങൾ ഇട്ടില്ല. വിവിധ ഭദ്രാസനങ്ങളിൽ നിന്ന് എത്തിയ അസോസിയേഷൻ അം​ഗങ്ങൾക്കായി പാർക്കിം​ഗ് സ്ഥലങ്ങളുടെ ക്യൂ.ആർ കോഡ് ​ഗൂ​ഗിൾ മാപ്പ് മുൻകൂട്ടി നൽകിയിരുന്നു.

ഓരോ പാർക്കിം​ഗ് കേന്ദ്രങ്ങളിൽ നിന്നും ഫീഡർ ബസുകൾ ക്രമീകരിച്ചിരുന്നതിനാൽ തിരക്കില്ലാതെ ആളുകൾക്ക് സമ്മേളന ന​ഗരിയിൽ എത്തിച്ചേരാൻ കഴിഞ്ഞു.

11 മണിക്ക് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നിന്നുള്ള വാഹനഘോഷയാത്ര ആരംഭിച്ചു. അൽമായ ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സഭാപാതക ഏന്തി തുറന്നവാഹനത്തിൽ അണിനിരന്നു.

സഭയുടെ മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾക്കും, മെത്രാപ്പോലീത്താമാർക്കും സഞ്ചരിക്കാൻ അലങ്കരിച്ച ലോ ഫ്ലോർ ബസുകൾ ഏർപ്പാടാക്കിയിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ഔ​ദ്യോ​ഗിക വാഹനം സമ്മേളന ​ന​ഗരിയിൽ എത്തിയതോടെ വിശ്വാസികളുടെ ആവേശം അണപൊട്ടി.

ദയറായിലെ പ്രാർത്ഥനയ്ക്ക് ശേഷം മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ സഭാ പതാക കൈയ്യിലേന്തി സമ്മേളന ന​ഗരിയിലേക്ക് പ്രവേശിച്ചു. തുടർന്ന് സഭാ സ്ഥാനികൾ മെത്രാപ്പോലീത്താമാർ, പരിശുദ്ധ കാതോലിക്കാ ബാവാ എന്നിവരെ സമ്മേളന ന​ഗരിയിലേക്ക് വരവേറ്റു.

Tags

Share this story

From Around the Web