അമ്മയുടെ വാല്‍സല്യവും മകന്റെ കരുതലും

 
josph



സ്നേഹം നിറഞ്ഞ ഒരു കൂടുംബത്തില്‍നിന്ന് രണ്ട് പേരേ വിധി ഉരുള്‍ പൊട്ടലിന്റെ രൂപത്തില്‍ തട്ടി എടുത്തു. കുടുംബത്തിലെ ഏക ആണ്‍തരി. രണ്ട് പെങ്ങമാര്‍ക്ക് ഒരു ആങ്ങള. അപ്പന്റെയും അമ്മയുടെയും സഹോദരിമാരുടെയും പ്രിയപ്പെട്ട ജോസഫ്.

അമ്മയും മകനും യാത്രയാകുകയാണ് പറുദിസായിലേക്ക്. അവിടെ തങ്ങള്‍ക്കായി ഒരുക്കിയ സ്വര്‍ഗ്ഗീയ സമ്മാനം ഏറ്റ് വാങ്ങാന്‍ ഈ ഭൂമിയില്‍ ആ അപ്പച്ചനും സഹോദരിമാരും ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.  അപ്പച്ചനും സഹോദരിമാര്‍ക്കും തണലായി ഇനി ഈ ലോകത്തില്‍ ഇല്ല.

ഇനി ഈ രണ്ട്‌പേര്‍ സ്വര്‍ഗ്ഗത്തിലായിരുക്കും. അവരുടെ മധ്യസ്ഥരായി ഈ ഭൂമിയില്‍ അവര്‍ നിക്ഷേപിച്ച നന്മകള്‍, സഹൃദങ്ങള്‍, അത് മാത്രമായിരിക്കും എന്നും ഉണ്ടാകുന്നത്. എല്ലാവരുടെയും ഹൃദയങ്ങളില്‍ പുഞ്ചിരി തൂകുന്ന മാലാഖാമാരേ ഇനി നമ്മുക്ക് യാത്രയാക്കാം. അമ്മയുടെയും മകന്റെ സ്‌നേഹത്തിന് മുന്‍പില്‍ ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകാം. 

സ്വര്‍ഗ്ഗീയ നാട്ടിലേക്ക് യാത്രയാകുന്ന റെജീന ചേച്ചിക്കും ജോസഫിനും ഒരിക്കല്‍ കുടി പ്രണാമം അര്‍പ്പിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ പോലും ഇവരുടെ പുഞ്ചിരിയുള്ള മുഖം മറക്കാനാകില്ല.  


ഉരുള്‍പൊട്ടലില്‍ മരിച്ച റെജീനയും മകന്‍ ജോസഫും നാട്ടുകാര്‍ക്ക് പ്രിയങ്കരരായിരുന്നു. നാട്ടുകാരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എല്ലാവരും അനുശോചനമര്‍പ്പിക്കുകയാണ്. ഇവരുടെ മരണം നാട്ടുകാരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 

നാടിന്റെ നൊമ്പരമായി മാറുകയാണ് പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച റെജീനയും മകന്‍ ജോസഫും. പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിലാണു മണപ്പാട്ടു ജോണിയുടെ ഭാര്യ റെജീനയും മകന്‍ ജോസഫും ആണു മരിച്ചത്. കനത്ത മഴയ്ക്കിടെ ഉരുള്‍പൊട്ടി വീട് തകര്‍ന്നു വീണതോടെ ഇരുവരും മണ്ണിനടിയില്‍പ്പെടുകയായിരുന്നു.
 

Tags

Share this story

From Around the Web