സാമ്പത്തിക ബാധ്യത മൂലം കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു

 
3334

കോട്ടയം: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തിൽ വിഷം കഴിച്ച ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഒരാഴ്ച മുൻപാണ് നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അമ്മയും മകളും മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർ വിദഗ്ധ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ: 1056)

Tags

Share this story

From Around the Web