ലോകസമാധാനത്തിനായി ജൂണ്‍ 8 ന് ഒരു മിനിട്ട് പ്രാര്‍ത്ഥന. ക്യാമ്പെയിനുമായി കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര ഫോറം
Jun 6, 2026, 21:16 IST
ആഗോളതലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ലോകസമാധാനത്തിനായി ഒരുമിച്ച് കൈകോർക്കാൻ ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര ഫോറം.
‘ഒരു മിനിറ്റ് ലോകസമാധാനത്തിനായി’ (Un Minuto por la Paz) എന്ന അന്താരാഷ്ട്ര പദ്ധതി ഈ വർഷവും ജൂൺ 8 തിങ്കളാഴ്ച സംഘടിപ്പിക്കും.
അന്നേദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 1:00 മണിക്ക് ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഒരു മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ച് സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.