'നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തില്‍ നിന്ന് പിന്മാറണം'; മന്ത്രി കെ മുരളീധരന്‍

 
muraleedharan


നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. 

ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂര്‍ അമല, ജൂബിലി ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സസ് സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം.


സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും അവരെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പല കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.


തൃശൂര്‍ ജൂബിലി, അമല ആശുപത്രികളിലെ മാനേജ്‌മെന്റുകളുമായി യുഎന്‍എ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്. 

മിനിമം വേതനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. 

ബിഷപ്പ് ഹൗസിനു മുന്‍പിലെ സമരം അവസാനിപ്പിക്കല്ലെന്ന് നഴ്‌സസ് അറിയിച്ചിരുന്നു. എഡിഎംമ വന്ന് ചര്‍ച്ച നടത്തിയിട്ടും നഴ്‌സസ് പിന്മാറാന്‍ തയ്യാറായിട്ടില്ല.

Tags

Share this story

From Around the Web