ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്ക്
Updated: Oct 19, 2025, 19:26 IST

ഇടുക്കി: മാങ്കുളത്തിന് സമീപം വിരിപാറയില്‍ തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരിപാറ ഫോറസ്റ്റ് ഓഫീസിന് മുന്‍പിലെ വളവിലാണ് ബസ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളാണ് ആനക്കുളം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
ബസില്‍ മുതിര്‍ന്നവരും കുട്ടികളും അടക്കം നിരവധി ആളുകള്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം ആളുകള്‍ക്കും കാര്യമായ പരിക്കുകളുണ്ട്.