വയോജനങ്ങളുടെ ക്ഷേമത്തിനായി ബൃഹത് പദ്ധതി ഉടന്‍ പ്രഖ്യാപിക്കും: വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍

 
v  d satheeshan


കോട്ടയം: കേരളത്തില്‍ ഒരു മുതിര്‍ന്ന പൗരനും ഇനി ഒറ്റപ്പെടരുതെന്ന ലക്ഷ്യത്തോടെ, അയല്‍പക്കത്തുള്ള വയോജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥികളെക്കൂടി പങ്കാളികളാക്കുന്ന ബൃഹത് പദ്ധതി സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയ അങ്കണത്തില്‍ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ 12-ാം വാര്‍ഷികവും, സി.എം.ഐ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന 'സ്‌നേഹഭവനങ്ങളുടെ' നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സഹാനുഭൂതിയോടുകൂടിയ സദ്ഭരണം' എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പും അവകാശ സംരക്ഷണ നിയമവും കേരളത്തില്‍ നടപ്പിലാക്കി.

 പ്രായമായവര്‍ ഭക്ഷണവും മരുന്നും കഴിച്ചോ എന്നും, അവര്‍ക്ക് വൈദ്യസഹായമോ പാലിയേറ്റീവ് കെയറോ ആവശ്യമുണ്ടോ എന്നും അന്വേഷിക്കാന്‍ പുതുതലമുറ മുന്നോട്ടുവരണം.

 മുതിര്‍ന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബര്‍ മൂന്നിന് ആചരിക്കുന്ന ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ രണ്ടിന് രാജ്യത്തിന് തന്നെ മാതൃകയാകുന്ന വലിയൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സവര്‍ണ്ണ മേധാവിത്വം നിലനിന്നിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും, 'പള്ളിയോടൊപ്പം പള്ളിക്കൂടം' എന്ന സന്ദേശം പ്രാവര്‍ത്തികമാക്കാനും ചാവറ പിതാവിന് സാധിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു. 

1869-ല്‍ കൈനകരിയില്‍ കേരളത്തിലെ ആദ്യത്തെ അനാഥമന്ദിരമായ 'ഉപവിശാല' സ്ഥാപിച്ചതും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ 'പിടിയരി' സമ്പ്രദായം കൊണ്ടുവന്നതും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്.


.എം.ഐ സഭയുടെ സ്ഥാപനങ്ങളായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലും രാജഗിരി കോളേജിലുമാണ് താന്‍ പഠിച്ചതെന്നും, തേവര കോളേജിലെ ചാവറ ഓഡിറ്റോറിയത്തില്‍ നിന്നാണ് പ്രസംഗിച്ചു വളര്‍ന്നതെന്നും മുഖ്യമന്ത്രി അഭിമാനത്തോടെ സ്മരിച്ചു. 

ഭവനരഹിതര്‍ക്കായി 200 വീടുകള്‍ നിര്‍മ്മിക്കാനാണ് സഭ ലക്ഷ്യമിടുന്നതെങ്കിലും അത് 1000 വീടുകളിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും, ആയിരാമത്തെ വീടിന്റെ താക്കോല്‍ കൈമാറാന്‍ തന്നെ ക്ഷണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


ങ്ങില്‍ സിഎംഐ സഭ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

 കോട്ടയം എം.പി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, എ.ഐ.സി.സി അംഗം ജോസഫ് വാഴക്കന്‍, സി.എം.ഐ വികാര്‍ ജനറല്‍ ഫാ. ബെന്നി നല്‍ക്കര, പ്രൊവിന്‍ഷ്യല്‍ ഫാ. ടോമി കാട്ടാമ്പള്ളി, ജനറല്‍ കൗണ്‍സിലര്‍ ഫാ. ടോം അറക്കല്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ആശ്രമാധിപന്‍ ഫാ. ജോസഫ് വട്ടപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Tags

Share this story

From Around the Web