വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില്‍ നിന്നുള്ള വിധവകളുടെയും ഏകസ്ഥരുടെയും വിഭ്യാര്യരുടെയും സംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടത്തി

 
varapuzha

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില്‍ നിന്നുള്ള വിധവകളുടെയും ഏകസ്ഥരുടെയും വിഭ്യാര്യരുടെയും സംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടത്തി. 


വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച 'സിംഫോണിയ 2025' കുടുംബ സംഗമം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.


ദൈവവചനത്തില്‍ ആഴമായി വിശ്വാസമര്‍പ്പിച്ച് ദൈവിക പദ്ധതികള്‍ക്കായി ജീവിതം സമര്‍പ്പിച്ച്, ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ജീവിതത്തിനായി  ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. 

വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. വിന്‍സന്റ് നടുവിലപറമ്പില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ യേശുദാസ് പറപ്പിള്ളി, സിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, ജനറല്‍ കണ്‍വീനര്‍ നിക്സന്‍ വേണാട്ട് എന്നിവര്‍ പ്രസംഗിച്ചു.
 

Tags

Share this story

From Around the Web