തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം 

 
JEEVAKARUNYA


തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസതോലേറ്റ് സെന്ററില്‍ നടന്നു.

ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപതാസഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യപ്രവര്‍ത്തകര്‍ മനുഷ്യരില്‍ ദൈവത്തിന്റെ ഛായ ദര്‍ശിക്കുന്ന മനുഷ്യത്വമുള്ളവരും സമൂഹ നിര്‍മ്മിതിയില്‍ സുപ്രധാന പങ്കു വഹിക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു.

കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് സിനോ സേവി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പിള്ളി, ഇ.സി ജോര്‍ജ് മാസ്റ്റര്‍, ശോഭ ജോണ്‍സണ്‍, എം.എ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളും പ്രവര്‍ത്തകരും അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രോ-ലൈഫ് സമിതി  വൈസ് പ്രസിഡന്റ് രാജന്‍ ആന്റണി, ട്രഷറര്‍ പ്രിന്‍സ് കരേക്കാട്ട്, ഷീബാ ബാബു, സണ്ണി, ജോജു ജോസ്, ആല്‍വിന്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web