മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
Jul 13, 2026, 14:36 IST
കൊല്ലം: മണ്‍റോത്തുരുത്ത് പേഴുംതുരുത്തില്‍ , വീശുവലയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാല്‍ പാലത്തിന് താഴെയുള്ള കായലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തലയോട്ടി കണ്ടെത്തിയത്.
സമീപവാസികളാണ് തലയോട്ടി കണ്ടത്. വൈകുന്നേരങ്ങളില്‍ പ്രദേശവാസികളില്‍ ചിലര്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. അത്തരത്തില്‍ സംശയാസ്പദമായി തലയോട്ടി ഇന്നലെ രാത്രിയോടെ കണ്ടെത്തുകയായിരിന്നു.
പരിസരവാസികള്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് നിന്നും കാണാതായവരെ കുറിച്ചും അന്വേഷണം നടത്തുകയാണ് പൊലീസ്.