ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പര്‍ശം. നാസ ആസ്ട്രനോട്ട് അനില്‍ മേനോന്റെ ബഹിരാകാശ യാത്ര നാളെ നടക്കും

 
ANILMENON

എക്സ്പെഡിഷന്‍ 75ന്റെ ഭാഗമായാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്. റഷ്യയുടെ സോയൂസ് ങട 29 പേടകത്തിലാണ് അനിലിന്റെ യാത്ര. നാളെ രാത്രി 8:17ന് കസാഖിസ്താനില്‍ നിന്നാകും വിക്ഷേപണം നടക്കുക. 


ദൗത്യത്തില്‍ അനിലിന് ഒപ്പം രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ കൂടിയുണ്ട്. എട്ട് മാസമാണ് ഈ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുക. അനില്‍ മേനോന്റെ പിതാവ് ശങ്കരന്‍ മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.

 അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. എന്‍ജിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടിയ ശേഷം അനില്‍ യുഎസ് സ്പേസ് ഫോഴ്സില്‍ കേണലായി പ്രവര്‍ത്തിച്ചിരുന്നു. എമര്‍ജന്‍സി മെഡിസിനിലാണ് അദ്ദേഹം പ്രാഗത്ഭ്യം നേടിയിട്ടുള്ളത്. ഫ്ലൈറ്റ് സര്‍ജനായി 2014ലാണ് അദ്ദേഹം നാസയില്‍ ചേരുന്നത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് വൈദ്യസഹായം നല്‍കുന്നത് ഉള്‍പ്പെടെയാണ് അനില്‍ മേനോന്റെ പ്രധാനപ്പെട്ട ചുമതല.

റഷ്യയില്‍ നിന്നുള്ള പ്യോടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരാകും അനിലിന്റെ സഹയാത്രികര്‍. ബഹിരാകാശ നിലയിലേക്കുള്ള അനിലിന്റെ കന്നിയാത്രയാണ് നാളത്തേത്. 2027 ഏപ്രിലില്‍ ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ്, പരിക്രമണ ലബോറട്ടറിയില്‍ എക്സ്പെഡിഷന്‍ 74, എക്സ്പെഡിഷന്‍ 75 എന്നിവയില്‍ സംഘം ഭാഗമാകും.

Tags

Share this story

From Around the Web