ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി.തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ്
ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി ആഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസുകാരിയാണ്.
ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ് കാണാതായ ആഫിയ അയ്യൂബ്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാത്രി ഏകദേശം 11:30 മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായതെന്നാണ് പരാതി.
മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ ഉപേക്ഷിച്ചാണ് ആഫിയ പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7503703032 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.